നിലവിൽ പരസ്യ മാനേജറിൽ പ്രചാരണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ പ്രധാനമായും രണ്ട് മാർഗങ്ങളുണ്ട്.
നേരിട്ടുള്ള തിരുത്തലുകൾ (വേഗത്തിലുള്ള പുതുക്കലുകൾക്ക്): പരസ്യ മാനേജറിൽ നേരിട്ട് വേഗത്തിൽ മാറ്റങ്ങൾ വരുത്തുക. ബജറ്റുകൾ ക്രമീകരിക്കുക, പരസ്യവാചകങ്ങൾ പുതുക്കുക, പ്രചാരണങ്ങൾ താൽക്കാലികമായി നിർത്തുക തുടങ്ങിയ കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ ഇത് ഉപയോഗിക്കുക.
കൂട്ടത്തിരുത്തലുകൾ (വലിയ മാറ്റങ്ങൾക്ക് ശുപാർശ ചെയ്യുന്നു): പരസ്യ സ്കീമ മാതൃകയിൽ നിങ്ങളുടെ പ്രചാരണ ഡാറ്റ പുതുക്കി വീണ്ടും അപ്ലോഡ് ചെയ്യുക. സന്ദർഭ സൂചനകൾ, പരസ്യവാചകങ്ങൾ, പരസ്യം തുറക്കുമ്പോൾ എത്തുന്ന പേജുകൾ എന്നിവ വ്യാപകമായി പുതുക്കുന്നതുപോലുള്ള ഘടനാപരമായ മാറ്റങ്ങൾക്ക് ഇത് ഉപയോഗിക്കുക.
നേരിട്ടുള്ള തിരുത്തലുകൾ
പ്രചാരണ സ്കീമ മാതൃക തിരുത്തേണ്ടതില്ലാത്ത ഒറ്റപ്പെട്ട പുതുക്കലുകൾ വേഗത്തിൽ നടത്താൻ നേരിട്ടുള്ള തിരുത്തലുകളാണ് ഏറ്റവും അനുയോജ്യം.
നിലവിലുള്ള പ്രചാരണങ്ങൾ, പരസ്യ ഗ്രൂപ്പുകൾ, പരസ്യങ്ങൾ എന്നിവ തിരുത്തുക
ബജറ്റുകൾ ക്രമീകരിക്കുക, പരസ്യവാചകങ്ങൾ പുതുക്കുക, പരസ്യത്തിലെ ചിത്രം മാറ്റുക തുടങ്ങിയ ചെറിയ പുതുക്കലുകൾക്ക് ഈ നടപടിക്രമം ഉപയോഗിക്കുക.
പ്രചാരണം, പരസ്യ ഗ്രൂപ്പ്, അല്ലെങ്കിൽ പരസ്യം എന്നിവയ്ക്കു മുകളിൽ മൗസ് പോയിന്റർ കൊണ്ടുവരുക.
മൂന്ന് കുത്തുകളുള്ള മെനുവിൽ ക്ലിക്ക് ചെയ്യുക.
തിരുത്തുക തിരഞ്ഞെടുക്കുക.
നിങ്ങളുടെ മാറ്റങ്ങൾ നേരിട്ട് വരുത്തുക.
സംരക്ഷിക്കുക തിരഞ്ഞെടുക്കുക.
പുതിയ പരസ്യ ഗ്രൂപ്പുകളോ പരസ്യങ്ങളോ സൃഷ്ടിക്കുക
നിലവിലുള്ള പ്രചാരണ ഘടനയിൽ പുതിയ ഇനങ്ങൾ വേഗത്തിൽ ചേർക്കാൻ ഈ നടപടിക്രമം ഉപയോഗിക്കുക.
പുതിയ പരസ്യ ഗ്രൂപ്പ് സൃഷ്ടിക്കാൻ: പ്രചാരണത്തിലെ പരസ്യ ഗ്രൂപ്പുകൾ കാണാൻ പ്രചാരണത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സൃഷ്ടിക്കുക എന്നതിലും പരസ്യ ഗ്രൂപ്പ് സൃഷ്ടിക്കുക എന്നതിലും ക്ലിക്ക് ചെയ്യുക.
പുതിയ പരസ്യം സൃഷ്ടിക്കാൻ: പരസ്യ ഗ്രൂപ്പിലെ പരസ്യങ്ങൾ കാണാൻ പരസ്യ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സൃഷ്ടിക്കുക എന്നതിലും പരസ്യം സൃഷ്ടിക്കുക എന്നതിലും ക്ലിക്ക് ചെയ്യുക.
കൂട്ടമായുള്ള പുതുക്കലുകൾ
ഒന്നിലധികം പ്രചാരണങ്ങൾ, പരസ്യ ഗ്രൂപ്പുകൾ, പരസ്യങ്ങൾ എന്നിവയിൽ ഒരേസമയം മാറ്റങ്ങൾ വരുത്താൻ കൂട്ടത്തിരുത്തലുകളാണ് ഏറ്റവും അനുയോജ്യം.
നിലവിലുള്ള പ്രചാരണങ്ങൾ, പരസ്യ ഗ്രൂപ്പുകൾ, പരസ്യങ്ങൾ എന്നിവ പുതുക്കുക
നിലവിലുള്ള പ്രചാരണങ്ങൾ, പരസ്യ ഗ്രൂപ്പുകൾ, പരസ്യങ്ങൾ എന്നിവയിൽ വ്യാപകമായി മാറ്റങ്ങൾ വരുത്താൻ ഈ നടപടിക്രമം ഉപയോഗിക്കുക.
പുതുക്കേണ്ട പ്രചാരണങ്ങൾ, പരസ്യ ഗ്രൂപ്പുകൾ, അല്ലെങ്കിൽ പരസ്യങ്ങൾ തിരഞ്ഞെടുക്കുക.
തിരുത്താനായി എക്സ്പോർട്ട് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതിലൂടെ തിരഞ്ഞെടുത്ത പ്രചാരണങ്ങൾ, പരസ്യ ഗ്രൂപ്പുകൾ, അല്ലെങ്കിൽ പരസ്യങ്ങൾ തിരുത്താനുള്ള ഫയൽ ഡൗൺലോഡ് ചെയ്യും.
എക്സ്പോർട്ട് ചെയ്ത സ്കീമ ഫയലിൽ നേരിട്ട് മാറ്റങ്ങൾ വരുത്തുക.
പരസ്യ മാനേജറിൽ സൃഷ്ടിക്കുക എന്നതിലും തുടർന്ന് കൂട്ട അപ്ലോഡ് എന്നതിലും ക്ലിക്ക് ചെയ്യുക.
ഇനത്തിന്റെ അനുയോജ്യമായ തരം തിരഞ്ഞെടുക്കുക: പ്രചാരണം, പരസ്യ ഗ്രൂപ്പ്, അല്ലെങ്കിൽ പരസ്യം. തുടർന്ന് പുതുക്കിയ ഫയൽ അപ്ലോഡ് ചെയ്യുക.
ഫയൽ അപ്ലോഡ് ചെയ്തശേഷം, തിരഞ്ഞെടുത്ത പ്രചാരണങ്ങൾ, പരസ്യ ഗ്രൂപ്പുകൾ, അല്ലെങ്കിൽ പരസ്യങ്ങൾ എന്നിവയിൽ നിങ്ങളുടെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
നിലവിലുള്ള പ്രചാരണങ്ങളിൽ പുതിയ പരസ്യ ഗ്രൂപ്പുകളോ പരസ്യങ്ങളോ സൃഷ്ടിക്കുക
പുതിയ പരസ്യ ഗ്രൂപ്പുകളോ പരസ്യങ്ങളോ ചേർത്ത് നിലവിലുള്ള പ്രചാരണങ്ങൾ വിപുലീകരിക്കാൻ ഈ നടപടിക്രമം ഉപയോഗിക്കുക.
പുതിയ പരസ്യ ഗ്രൂപ്പുകൾ ചേർക്കേണ്ട പ്രചാരണത്തിൽ നിലവിലുള്ള പരസ്യ ഗ്രൂപ്പുകൾ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ, പുതിയ പരസ്യങ്ങൾ ചേർക്കേണ്ട പരസ്യ ഗ്രൂപ്പിൽ നിലവിലുള്ള പരസ്യങ്ങൾ തിരഞ്ഞെടുക്കുക.
തിരുത്താനായി എക്സ്പോർട്ട് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതിലൂടെ കൂടുതൽ പരസ്യ ഗ്രൂപ്പുകളോ പരസ്യങ്ങളോ ചേർക്കാവുന്ന ഒരു ഫയൽ ഡൗൺലോഡ് ചെയ്യും.
സ്കീമ ഫയലിൽ ശരിയായ മേൽതല ഐഡികൾ നൽകി പുതിയ വരികൾ ചേർക്കുക. പുതിയ ഇനത്തിന്റെ ഐഡി ശൂന്യമായി വിടുക.
പരസ്യ മാനേജറിൽ സൃഷ്ടിക്കുക എന്നതിലും തുടർന്ന് കൂട്ട അപ്ലോഡ് എന്നതിലും ക്ലിക്ക് ചെയ്യുക.
ഇനത്തിന്റെ അനുയോജ്യമായ തരം തിരഞ്ഞെടുക്കുക: പ്രചാരണം, പരസ്യ ഗ്രൂപ്പ്, അല്ലെങ്കിൽ പരസ്യം. തുടർന്ന് പുതുക്കിയ ഫയൽ അപ്ലോഡ് ചെയ്യുക.
നൽകിയ ഐഡികളുടെ അടിസ്ഥാനത്തിൽ പുതിയ പരസ്യ ഗ്രൂപ്പുകളും പരസ്യങ്ങളും സൃഷ്ടിച്ച് നിലവിലുള്ള പ്രചാരണ ഘടനയുമായി ബന്ധിപ്പിക്കും.
തിരുത്തലുകളും കൂട്ട അപ്ലോഡും സംബന്ധിച്ച പതിവുചോദ്യങ്ങൾ
തിരുത്തുന്നതിന് മുമ്പ് എന്തുകൊണ്ട് എക്സ്പോർട്ട് ചെയ്യണം?
തിരുത്താനായി എക്സ്പോർട്ട് ചെയ്യുക എന്ന സൗകര്യം വഴി, നിലവിലുള്ള പ്രചാരണങ്ങൾ, പരസ്യ ഗ്രൂപ്പുകൾ, പരസ്യങ്ങൾ എന്നിവ പുതുക്കാൻ പരസ്യ മാനേജറിന് ആവശ്യമായ നിലവിലെ ഐഡികളും ഫീൽഡ് മൂല്യങ്ങളും ലഭിക്കും. സാധ്യമാകുമ്പോഴെല്ലാം പുതുതായി എക്സ്പോർട്ട് ചെയ്ത ഫയലിൽ നിന്ന് ആരംഭിക്കുക. പ്രത്യേകിച്ചും, നിങ്ങൾ അവസാനമായി ഫയൽ ഡൗൺലോഡ് ചെയ്തതിനുശേഷം മറ്റ് ഉപയോക്താക്കൾ അക്കൗണ്ടിൽ മാറ്റങ്ങൾ വരുത്തിയിരിക്കാൻ സാധ്യതയുണ്ടെങ്കിൽ.
കൂട്ടത്തിരുത്തലുകൾക്ക് ഏതെല്ലാം ഐഡികൾ ആവശ്യമാണ്?
നിലവിലുള്ള ഒരു ഇനം പുതുക്കാൻ, അതിന്റെ ഐഡി വരിയിൽ നിലനിർത്തുക. നിലവിലുള്ള പ്രചാരണത്തിലേക്ക് പുതിയ പരസ്യ ഗ്രൂപ്പ് ചേർക്കാൻ, പ്രചാരണത്തിന്റെ ഐഡി പുതിയ പരസ്യ ഗ്രൂപ്പിന്റെ വരിയിലേക്ക് പകർത്തുക. പരസ്യ ഗ്രൂപ്പ് ഐഡി ശൂന്യമായി വിടുക. നിലവിലുള്ള പരസ്യ ഗ്രൂപ്പിലേക്ക് പുതിയ പരസ്യം ചേർക്കാൻ, പരസ്യ ഗ്രൂപ്പിന്റെ ഐഡി പുതിയ പരസ്യത്തിന്റെ വരിയിലേക്ക് പകർത്തുക. പരസ്യ ഐഡി ശൂന്യമായി വിടുക.
ഒരേ അപ്ലോഡിൽ പുതിയ പരസ്യ ഗ്രൂപ്പുകളും പരസ്യങ്ങളും ചേർക്കാനാകുമോ?
കൂട്ട അപ്ലോഡ് നടപടിക്രമത്തിന് ആവശ്യമായ ഇനത്തിന്റെ തരവും മാതൃകയും ഉപയോഗിക്കുക. പല തരത്തിലുള്ള ഇനങ്ങൾ ചേർക്കുകയാണെങ്കിൽ, പരസ്യ മാനേജറിലെ അപ്ലോഡ് ക്രമം പാലിക്കുക. പുതിയ കീഴ്തല വരികൾ നിലവിലുള്ള ഒരു മേൽതല ഐഡിയെയോ ഇതിനകം സൃഷ്ടിച്ച മേൽതല ഇനത്തെയോ പരാമർശിക്കുന്നുവെന്ന് ഉറപ്പാക്കുക.
സന്ദർഭ സൂചനകൾ കൂട്ടിച്ചേർക്കുമോ അതോ മാറ്റിസ്ഥാപിക്കുമോ?
കൂട്ടമായി പുതുക്കുമ്പോൾ, ഓരോ പരസ്യ ഗ്രൂപ്പും ഉപയോഗിക്കേണ്ട സന്ദർഭ സൂചനകളുടെ പൂർണ്ണമായ പട്ടിക നൽകുക. അപ്ലോഡ് ചെയ്ത മൂല്യം ആ ഫീൽഡിലെ നിലവിലെ മൂല്യത്തോട് കൂട്ടിച്ചേർക്കുന്നതല്ല, അതിനെ മാറ്റിസ്ഥാപിക്കുന്നതാണെന്ന് കണക്കാക്കുക.
തിരുത്തലിലൂടെ ലക്ഷ്യമോ ബജറ്റിന്റെ തരമോ മാറ്റാനാകുമോ?
പ്രചാരണത്തിന്റെ ലക്ഷ്യം മാറ്റാൻ, നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യത്തോടെ പുതിയ പ്രചാരണം സൃഷ്ടിക്കുക. പ്രചാരണത്തിന്റെ മൊത്തം ബജറ്റിനെ പ്രതിദിന ബജറ്റാക്കി മാറ്റാം. എന്നാൽ ആ പ്രചാരണത്തെ വീണ്ടും മൊത്തം ബജറ്റ് രീതിയിലേക്ക് മാറ്റാനാകില്ല.
കൂട്ട അപ്ലോഡ് ഫയലിന്റെ സാധുത പരിശോധിക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക്, കൂട്ട അപ്ലോഡിനുള്ള പ്രചാരണ സ്കീമ പരിശോധനാപട്ടിക കാണുക.
