ബജറ്റ് ചെലവിടുന്നതിന്റെ വേഗം ക്രമീകരിക്കുന്നത് പ്രചാരണച്ചെലവ് കാലയളവിലുടനീളം വിതരണം ചെയ്യാൻ സഹായിക്കുന്നു. പരസ്യങ്ങളിലേക്കുള്ള സന്ദർശനങ്ങളും അവ പ്രദർശിപ്പിക്കാനുള്ള അവസരങ്ങളും മാറുന്നതിനനുസരിച്ച് പരസ്യ മാനേജർ പ്രദർശനം ക്രമീകരിക്കുന്നു. ദിവസത്തിലോ പ്രചാരണകാലയളവിലോ പിന്നീട് ലഭിക്കുന്ന അവസരങ്ങൾക്കായി ബജറ്റിൽ തുക ശേഷിക്കാൻ ഇത് സഹായിക്കുന്നു.
നിങ്ങളുടെ ചെലവ് ഓരോ ദിവസവും വ്യത്യാസപ്പെട്ടേക്കാം. ചെലവിടുന്നതിന്റെ വേഗം ക്രമീകരിക്കുന്നതുകൊണ്ട് തുല്യമായി ചെലവാകുമെന്നോ പ്രചാരണത്തിന്റെ മുഴുവൻ ബജറ്റും ചെലവാകുമെന്നോ ഉറപ്പില്ല.
പ്രതിദിന ബജറ്റിലെ ചെലവിന്റെ വേഗം ക്രമീകരിക്കൽ
പ്രതിദിന ബജറ്റുള്ള പ്രചാരണങ്ങൾക്ക്, പരസ്യ മാനേജർ ദിവസം മുഴുവൻ പരസ്യപ്രദർശനത്തിന്റെ വേഗം ക്രമീകരിക്കുന്നു. നിങ്ങളുടെ പരസ്യ അക്കൗണ്ടിന്റെ സമയമേഖലയിൽ ഞായർ മുതൽ ശനി വരെയുള്ള ബജറ്റ് ആഴ്ചയിലെ ശരാശരി പ്രതിദിന തുകയാണ് നിങ്ങളുടെ പ്രതിദിന ബജറ്റ്. അതിനാൽ, ബാധകമായ ചെലവുപരിധികൾക്കുള്ളിൽ നിന്നുകൊണ്ട് ചില ദിവസങ്ങളിൽ കൂടുതലും മറ്റു ദിവസങ്ങളിൽ കുറവും ചെലവായേക്കാം.
പ്രതിദിന ബജറ്റുകൾ, ചെലവുപരിധികൾ, ബജറ്റ് മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് പ്രതിദിന ബജറ്റുകൾ കാണുക.
പ്രചാരണത്തിന്റെ ആകെ ബജറ്റിലെ ചെലവിന്റെ വേഗം ക്രമീകരിക്കൽ
ആകെ ബജറ്റ് നിശ്ചയിച്ചിട്ടുള്ള പ്രചാരണങ്ങളിൽ, കാലയളവിലുടനീളമുള്ള ചെലവ് ക്രമീകരിക്കാൻ പരസ്യ മാനേജർ ശേഷിക്കുന്ന ബജറ്റും പ്രചാരണത്തിന്റെ സമയക്രമവും ഉപയോഗിക്കുന്നു.
നിങ്ങളുടെ പ്രചാരണത്തിൽ നിശ്ചയിച്ചതിനെക്കാൾ വേഗത്തിൽ തുക ചെലവാകുന്നുണ്ടെങ്കിൽ, പിന്നീടുള്ള ഉപയോഗത്തിനായി ബജറ്റിൽ തുക ശേഷിപ്പിക്കാൻ പരസ്യപ്രദർശനത്തിന്റെ വേഗം കുറഞ്ഞേക്കാം. ചെലവ് നിശ്ചയിച്ച വേഗത്തെക്കാൾ പിന്നിലാണെങ്കിൽ, ആ കുറവ് നികത്താൻ അവസരം ലഭിക്കുന്ന വിധത്തിൽ പരസ്യപ്രദർശനം തുടരാം. അപ്രതീക്ഷിതമായി ബജറ്റ് നേരത്തേ തീർന്നുപോകാനുള്ള സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു. എങ്കിലും യഥാർത്ഥ ചെലവ് ലഭ്യമായ പരസ്യപ്രദർശന അവസരങ്ങളെ ആശ്രയിച്ചിരിക്കും.
നിങ്ങൾ ഉദ്ദേശിക്കുന്ന പ്രചാരണകാലയളവിന് അനുസൃതമായി ചെലവിന്റെ വേഗം ക്രമീകരിക്കാൻ, അവസാന തീയതി നിശ്ചയിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
പതിവുചോദ്യങ്ങൾ
പ്രചാരണത്തിന്റെ അവസാന തീയതി വരെ എന്റെ ആകെ ബജറ്റ് തികയുമോ.
അങ്ങനെ ഉറപ്പില്ല. നിങ്ങളുടെ പ്രചാരണത്തിലെ പരസ്യങ്ങൾ പ്രദർശിപ്പിക്കാവുന്ന ഏറ്റവും ഒടുവിലത്തെ തീയതിയാണ് അവസാന തീയതി. എന്നാൽ അതിനു മുമ്പുതന്നെ ബജറ്റ് മുഴുവൻ ചെലവായേക്കാം. ചെലവിന്റെ വേഗം ക്രമീകരിക്കുന്നത് കാലയളവിലുടനീളം ചെലവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ അവസാന തീയതി വരെ ബജറ്റ് തികയുമെന്ന് ഇത് ഉറപ്പുനൽകുന്നില്ല.
ആകെ ബജറ്റ് നിശ്ചയിച്ചിട്ടുള്ള പ്രചാരണത്തിൽ ചെലവിന്റെ വേഗം ക്രമീകരിക്കുന്നത് എത്ര കാലയളവിലേക്കാണ്.
അവസാന തീയതി നിശ്ചയിച്ചിട്ടുള്ള പ്രചാരണങ്ങളിൽ, പരസ്യ മാനേജർ ആ തീയതി വരെയുള്ള സമയം അടിസ്ഥാനമാക്കിയാണ് ചെലവിന്റെ വേഗം ക്രമീകരിക്കുന്നത്. ഇതിനായി കണക്കാക്കുന്ന പരമാവധി കാലയളവ് 365 കലണ്ടർ ദിവസങ്ങളാണ്. അവസാന തീയതിയില്ലാത്ത പ്രചാരണങ്ങളിൽ, ചെലവിന്റെ വേഗം ക്രമീകരിക്കാൻ സ്വതവേ 60 ദിവസത്തെ കാലയളവ് ഉപയോഗിക്കുന്നു.
നിങ്ങൾ ഉദ്ദേശിക്കുന്ന പ്രചാരണകാലയളവിന് അനുസൃതമായി ചെലവിന്റെ വേഗം ക്രമീകരിക്കാൻ, അവസാന തീയതി നിശ്ചയിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ചെലവ് ക്രമീകരിക്കാനുള്ള അടിസ്ഥാനമാണ് ഈ കാലയളവുകൾ. കാലയളവ് മുഴുവൻ ബജറ്റ് തികയുമെന്നോ ബജറ്റ് പൂർണമായി ചെലവാകുമെന്നോ ഇവ ഉറപ്പുനൽകുന്നില്ല.
അവസാന തീയതി നിശ്ചയിക്കാതെ പ്രചാരണത്തിന് ആകെ ബജറ്റ് ഉപയോഗിക്കാമോ.
അതെ. ആകെ ബജറ്റുള്ളതും എന്നാൽ അവസാന തീയതിയില്ലാത്തതുമായ പ്രചാരണങ്ങളിൽ, ചെലവിന്റെ വേഗം ക്രമീകരിക്കാൻ പരസ്യ മാനേജർ മുൻകൂട്ടി നിശ്ചയിച്ച ഒരു കാലയളവ് ഉപയോഗിക്കുന്നു. നിങ്ങൾ ഉദ്ദേശിക്കുന്ന പ്രചാരണ സമയക്രമം കൂടി പരിഗണിച്ച് ചെലവിന്റെ വേഗം ക്രമീകരിക്കണമെങ്കിൽ അവസാന തീയതി നിശ്ചയിക്കുക.
പ്രചാരണത്തിന്റെ ആകെ ബജറ്റോ അവസാന തീയതിയോ മാറ്റിയാൽ എന്ത് സംഭവിക്കും.
പരിഷ്കരിച്ച ബജറ്റോ സമയക്രമമോ ഉപയോഗിച്ച് പരസ്യ മാനേജർ ചെലവിന്റെ വേഗം വീണ്ടും കണക്കാക്കുന്നു. പ്രചാരണത്തിന്റെ പുതുക്കിയ ആകെ ബജറ്റ് ഇതിനകം ചെലവായ തുകയെക്കാൾ കുറവായിരിക്കരുത്. ഇതിനകം ചെലവായ തുകയ്ക്ക് തുല്യമായി അത് നിശ്ചയിച്ചാൽ പരസ്യപ്രദർശനം നിലയ്ക്കും.
ലേലത്തുക നിശ്ചയിക്കുന്ന തന്ത്രം മാറ്റിയാൽ എന്റെ പ്രചാരണത്തിൽ കൂടുതൽ വേഗത്തിൽ തുക ചെലവാകുമോ.
ലേലത്തുക നിശ്ചയിക്കുന്ന തന്ത്രം മാറ്റുന്നതുകൊണ്ട് പ്രചാരണത്തിന്റെ ആകെ ബജറ്റിലെ ചെലവിന്റെ വേഗത്തിനുള്ള നിയന്ത്രണം മറികടക്കാനാകില്ല. കുറഞ്ഞ ലേലത്തുകകൾ അപ്പോഴും പരസ്യപ്രദർശനം പരിമിതപ്പെടുത്തുകയും നിങ്ങളുടെ പ്രചാരണത്തിൽ ബജറ്റിനെക്കാൾ കുറവ് തുക ചെലവാകാൻ കാരണമാവുകയും ചെയ്യാം.
