അവലോകനം
പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയത്തെക്കുറിച്ചോ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന കുറിപ്പുകളിൽ നിന്നോ മറിച്ചുനോക്കി പഠിക്കാവുന്ന കാർഡുകൾ തയ്യാറാക്കുക.
കാർഡുകളിൽ തൊട്ട് അവ മറിച്ച് ഉത്തരങ്ങൾ പരിശോധിക്കുക. അറിയാവുന്നവ അടയാളപ്പെടുത്തുക, തെറ്റിയവ വീണ്ടും പരിശീലിക്കുക. പിന്നീട് വീണ്ടും ഉപയോഗിക്കാനായി പഠനകാർഡുകൾ നിങ്ങളുടെ ശേഖരത്തിൽ സൂക്ഷിക്കും.
പഠനകാർഡുകൾ എങ്ങനെ തയ്യാറാക്കാം.
ChatGPT-യിൽ ഒരു സംഭാഷണം തുറന്നശേഷം:
പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയത്തെക്കുറിച്ച് പഠനകാർഡുകൾ ആവശ്യപ്പെടുക. അല്ലെങ്കിൽ, നിങ്ങളുടെ കുറിപ്പുകൾ അപ്ലോഡ് ചെയ്ത് അവ പഠനകാർഡുകളാക്കി മാറ്റാൻ ChatGPT-യോട് ആവശ്യപ്പെടുക. ഉദാഹരണത്തിന്, ഈ പഠനസഹായി പഠനകാർഡുകളാക്കി മാറ്റാനോ ഭക്ഷണം ഓർഡർ ചെയ്യാനും വഴി ചോദിക്കാനും മറ്റും ഉപയോഗിക്കുന്ന ലളിതമായ ഫ്രഞ്ച് പ്രയോഗങ്ങൾക്കായി പഠനകാർഡുകൾ തയ്യാറാക്കാനോ ആവശ്യപ്പെടാം.
ChatGPT മറുപടിയിൽത്തന്നെ പഠനകാർഡുകൾ തയ്യാറാക്കും.
പഠനകാർഡുകൾ ഉപയോഗിച്ച് എങ്ങനെ പഠിച്ചത് ഓർത്തുനോക്കാം.
കാർഡിന്റെ മുൻവശം വായിച്ച് ഉത്തരം ഓർത്തെടുക്കാൻ ശ്രമിക്കുക.
കാർഡിൽ തൊട്ട് അത് മറിച്ച് ഉത്തരം കാണുക.
ഉത്തരം അറിയാമെങ്കിൽ ✔️ തിരഞ്ഞെടുക്കുക. പിന്നീട് വീണ്ടും പരിശീലിക്കണമെങ്കിൽ ❌ തിരഞ്ഞെടുക്കുക.
മറ്റൊരു ക്രമത്തിൽ പരിശീലിക്കാൻ കാർഡുകൾ ഇടകലർത്തുക.
നിങ്ങൾക്ക് ഉത്തരം അറിയാവുന്നതും അറിയാത്തതുമായ കാർഡുകൾ ChatGPT-യിലെ ശേഖരത്തിലും കാണാം.
എന്റെ പഠനകാർഡുകളിൽ മാറ്റം വരുത്താനാകുമോ.
അതെ. കാർഡുകൾ ചേർക്കാനോ തിരുത്താനോ സംഭാഷണത്തിൽ ChatGPT-യോട് ആവശ്യപ്പെടുക. ഉദാഹരണത്തിന്:
“മൈറ്റോകോൺഡ്രിയയെക്കുറിച്ചുള്ള കാർഡുകൾ ചേർക്കുക.”
“ഈ നിർവചനം കൂടുതൽ ലളിതമായ ഭാഷയിൽ മാറ്റിയെഴുതുക.”
പുതുക്കിയ കാർഡുകൾ പരിശോധിച്ച് നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കുക.
എന്റെ പഠനകാർഡുകൾ പിന്നീട് എവിടെ കണ്ടെത്താം.
പഠനകാർഡുകൾ നിങ്ങളുടെ ശേഖരത്തിൽ സ്വയമേവ സൂക്ഷിക്കും. വീണ്ടും പരിശീലിക്കാൻ:
നിങ്ങളുടെ ശേഖരത്തിൽ സൂക്ഷിച്ച ഒരു കാർഡ് കൂട്ടം തുറക്കുക.
അല്ലെങ്കിൽ, നിങ്ങളുടെ പഠനകാർഡുകൾ വീണ്ടും കാണിക്കാൻ ChatGPT-യോട് ആവശ്യപ്പെടുക.
പഠനകാർഡിൽ തെറ്റുണ്ടെങ്കിൽ എന്തുചെയ്യണം.
ChatGPT-ക്ക് തെറ്റുകൾ സംഭവിക്കാം.
പഠനകാർഡുകൾ നിങ്ങളുടെ മൂലക്കുറിപ്പുകളുമായോ പഠനസഹായിയുമായോ ഒത്തുനോക്കുക, പ്രത്യേകിച്ച് പരീക്ഷയ്ക്കുമുമ്പ്.
ഒരു കാർഡിൽ തെറ്റുണ്ടെങ്കിലോ ഉള്ളടക്കം വ്യക്തമല്ലെങ്കിലോ അത് തിരുത്താൻ ChatGPT-യോട് ആവശ്യപ്പെടുക.
