ജോലി മോഡിന്റെ സ്വയം പ്രവർത്തിക്കുന്ന ഏജന്റ് ശേഷികൾ പ്രധാന ChatGPT അനുഭവത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി, ഡിസംബർ മുതൽ പ്ലസ്, Pro, ബിസിനസ് പ്ലാനുകളിലെ ഉപയോഗവിഹിതം ChatGPT-യും Codex-ഉം പങ്കിടും.
ChatGPT-യിലെയും Codex-ലെയും നിങ്ങളുടെ ഉപയോഗം ടോക്കണുകളിലാണ് അളക്കുക. ഒരു മോഡൽ പ്രോസസ്സ് ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്യുന്ന വിവരങ്ങളുടെ യൂണിറ്റുകളാണ് ടോക്കണുകൾ. നിങ്ങൾ തിരഞ്ഞെടുക്കുന്ന മോഡലും അതിനോട് ചെയ്യാൻ ആവശ്യപ്പെടുന്ന ജോലിയും അനുസരിച്ചായിരിക്കും ഉപയോഗവിഹിതത്തിൽ എത്ര ചെലവാകുമെന്ന് തീരുമാനിക്കപ്പെടുക. കൂടുതൽ വികസിതമായ മോഡലുകളും സങ്കീർണ്ണമായ ജോലികളും സാധാരണയായി നിങ്ങളുടെ ഉപയോഗവിഹിതത്തിൽ കൂടുതൽ ചെലവാക്കും. ഇൻസ്റ്റൻ്റ് ചാറ്റ് നിങ്ങളുടെ ഉപയോഗവിഹിതത്തിൽ നിന്ന് ഒന്നും ചെലവാക്കില്ല.
നിങ്ങളുടെ പ്രവർത്തനക്രമങ്ങൾ തടസ്സപ്പെടാതിരിക്കാൻ ഈ മാറ്റത്തിനായി ഞങ്ങൾ ശ്രദ്ധയോടെ തയ്യാറെടുക്കുകയാണ്. ഉപയോഗവിഹിതം പുതുക്കിക്കിട്ടാൻ മിക്ക ഉപയോക്താക്കൾക്കും ഇപ്പോഴത്തേക്കാൾ കൂടുതൽ തവണ കാത്തിരിക്കേണ്ടിവരില്ലെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ക്രമീകരണങ്ങൾ → ഉപയോഗം എന്നതിൽ ഇരുസേവനങ്ങൾക്കുമായി ശേഷിക്കുന്ന ഉപയോഗവിഹിതവും അത് പുതുക്കുന്ന സമയങ്ങളും കാണാനാകും. പരിധിയിലെത്തിയാൽ, ഉപയോഗവിഹിതം പുതുക്കുന്നതുവരെ കാത്തിരിക്കുകയോ ഉയർന്ന പ്ലാനിലേക്ക് മാറുകയോ ചെയ്യാം. അല്ലെങ്കിൽ, ക്രെഡിറ്റുകൾ വാങ്ങി അവ ഉപയോഗിക്കാനാകുന്ന സവിശേഷതകൾ തുടർന്നും ഉപയോഗിക്കാം.