ChatGPT 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഉദ്ദേശിച്ചിട്ടുള്ളതല്ല. 13 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾ ChatGPT ഉപയോഗിക്കുന്നതിന് മുമ്പ് മാതാപിതാക്കളുടെ സമ്മതം നേടിയിരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. അനഭിലഷണീയമായ ഉള്ളടക്കം സൃഷ്ടിക്കപ്പെടുന്നത് പരിമിതപ്പെടുത്താൻ ഞങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, എല്ലാ പ്രേക്ഷകർക്കും എല്ലാ പ്രായക്കാർക്കും അനുയോജ്യമല്ലാത്ത മറുപടികൾ ChatGPT നൽകിയേക്കാം. അതിനാൽ വിദ്യാർഥികൾക്കൊപ്പമോ ക്ലാസ്‌മുറിയിലോ ഇത് ഉപയോഗിക്കുമ്പോൾ അധ്യാപകർ ഇക്കാര്യം ശ്രദ്ധിക്കണം.
ഞങ്ങളുടെ പ്രായപരിധി നിബന്ധനകൾ പാലിക്കുന്ന കുട്ടികളുടെ കാര്യത്തിൽപ്പോലും, അവരെ ChatGPT ഉപയോഗിക്കാൻ അനുവദിക്കുമ്പോൾ ജാഗ്രത പാലിക്കാൻ ഞങ്ങൾ നിർദേശിക്കുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിങ്ങൾ ChatGPT ഉപയോഗിക്കുന്നുവെങ്കിൽ, ChatGPT-യുമായുള്ള യഥാർഥ ആശയവിനിമയം ഒരു മുതിർന്നയാൾ തന്നെ നടത്തണം.
ChatGPT എല്ലാ പ്രായക്കാർക്കും സുരക്ഷിതമാണോ?
ChatGPT ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായനിബന്ധനകൾ, രക്ഷിതാക്കളുടെ സമ്മതത്തിനുള്ള നിയമങ്ങൾ, ക്ലാസ് മുറിയിലെ ഉപയോഗത്തിനുള്ള മുൻകരുതലുകൾ എന്നിവ മനസ്സിലാക്കുക.
അപ്‌ഡേറ്റ് ചെയ്തത്: 16 days ago.
