അക്കൗണ്ടിൽ പ്രവേശിക്കുമ്പോൾ "നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുകയോ നിർജ്ജീവമാക്കുകയോ ചെയ്തതിനാൽ നിങ്ങൾക്ക് അക്കൗണ്ട് ഇല്ല" എന്ന സന്ദേശം കാണുന്നുവെങ്കിൽ, നിങ്ങൾ അക്കൗണ്ട് ഇല്ലാതാക്കിയെന്നോ ഞങ്ങളുടെ സംഘം അത് നിർജ്ജീവമാക്കിയെന്നോ ആണ് അതിന്റെ അർഥം.
ഞങ്ങളിൽനിന്നുള്ള സന്ദേശത്തിനായി അനാവശ്യ സന്ദേശങ്ങളുടെ ഫോൾഡർ ഉൾപ്പെടെ നിങ്ങളുടെ ഇമെയിൽ ഇൻബോക്സ് പരിശോധിക്കുക.
നിങ്ങൾ അക്കൗണ്ട് ഇല്ലാതാക്കിയതാണെങ്കിൽ, അക്കൗണ്ട് ഇല്ലാതാക്കാനുള്ള അഭ്യർഥന ലഭിച്ചതും നടപടി പൂർത്തിയായതും സ്ഥിരീകരിക്കുന്ന ഇമെയിലുകൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും.
നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കിയിട്ടുണ്ടെങ്കിൽ, നിർഭാഗ്യവശാൽ അത് വീണ്ടും സജീവമാക്കാനാകില്ല. ഇതിനെക്കുറിച്ച് ഇവിടെ കൂടുതൽ വായിക്കാം: ഇല്ലാതാക്കിയ എന്റെ അക്കൗണ്ട് വീണ്ടും സജീവമാക്കാനാകുമോ? മുമ്പത്തെ അക്കൗണ്ട് പൂർണമായി ഇല്ലാതാക്കിയതാണെങ്കിൽ, നിർജ്ജീവമാക്കിയതല്ലെങ്കിൽ, 30 ദിവസത്തിനുശേഷം അതേ ഇമെയിൽ വിലാസം ഉപയോഗിച്ച് പുതിയ അക്കൗണ്ട് സൃഷ്ടിക്കാം.
വ്യക്തിത്വ സ്ഥിരീകരണം പൂർത്തിയാക്കാത്തതിനാൽ നിങ്ങളുടെ അക്കൗണ്ട് നിർജ്ജീവമാക്കിയതാണെങ്കിൽ, ഞങ്ങൾ അയച്ച സ്ഥിരീകരണ ഇമെയിലിലെ നിർദേശങ്ങൾ പാലിക്കുക. സ്ഥിരീകരണ കണ്ണി വീണ്ടും അയയ്ക്കാൻ ഞങ്ങളെ ബന്ധപ്പെടുകയും ചെയ്യാം.
വ്യക്തിത്വ സ്ഥിരീകരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇവ കാണുക:
പ്രായ സ്ഥിരീകരണത്തിനായി എന്റെ തിരിച്ചറിയൽ രേഖ സമർപ്പിച്ചശേഷം എന്ത് സംഭവിക്കും?
എന്റെ വ്യക്തിത്വം സ്ഥിരീകരിക്കാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്?
പ്രായ സ്ഥിരീകരണം പൂർത്തിയാക്കാത്തതിനാൽ നിങ്ങളുടെ അക്കൗണ്ട് നിർജ്ജീവമാക്കിയതാണെങ്കിൽ, അക്കൗണ്ടിന്റെ ഇമെയിൽ വിലാസത്തിലേക്ക് അയച്ച പ്രായ സ്ഥിരീകരണ നിർദേശങ്ങൾ പാലിക്കുക, അല്ലെങ്കിൽ അക്കൗണ്ട് വീണ്ടും സജീവമാക്കാനുള്ള മാർഗനിർദേശങ്ങൾ പരിശോധിക്കുക.
ഇറ്റലിയിലെ ഉപഭോക്താക്കൾക്ക് പ്രായ സ്ഥിരീകരണം പൂർത്തിയാക്കാൻ 60 ദിവസമുണ്ട്. ഈ കാലയളവിനുശേഷം, സ്ഥിരീകരണം പൂർത്തിയാക്കുന്നതുവരെ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കും.
